മള്‍ട്ടി പ്രൊഫഷണല്‍ കോര്‍പ്പറേറ്റ് അഡൈ്വസറി സ്ഥാപനമെന്ന നിലയില്‍ ശ്രദ്ധ നേടുകയാണ് കോഴിക്കോട് ആസ്ഥാനമായുള്ള ലെഗസി പാര്‍ട്‌ണേഴ്‌സ്
Published on Dhanam Business Magazine on 09.09.2019
ഒരു ബിസിനസ് തുടങ്ങുന്നതു മുതല്‍ നല്ല രീതിയില്‍ നടത്തിക്കൊണ്ടു പോകുന്നതു വരെ എന്തൊക്കെ നൂലാമാലകളാണ് ഒരു സംരംഭകനെ സംബന്ധിച്ച് നേരിടാനുള്ളത്. തുടക്കമിടുന്നത് സാധ്യതയുള്ളൊരു ബിസിനസിനു തന്നെയാണോ എന്നതില്‍ തുടങ്ങി കമ്പനി രജിസ്‌ട്രേഷന്‍, ഓഡിറ്റിംഗ്, ടാക്‌സേഷന്‍, മറ്റു കമ്പനി സെക്രട്ടറിയല്‍ കാര്യങ്ങള്‍ വരെ സംരംഭകന് തലവേദനയൊഴിഞ്ഞ സമയമില്ല. എന്നാല്‍ ഈ കാര്യങ്ങളിലെല്ലാം മികച്ച ഉപദേശങ്ങളും സേവനങ്ങളുമെല്ലാം ഒരു കുടക്കീഴില്‍ ഒരു കൂട്ടം പ്രൊഫഷണലുകള്‍ ലഭ്യമാക്കുന്നു.
കോഴിക്കോട് ആസ്ഥാനമായുള്ള ലെഗസി പാര്‍ട്‌ണേഴ്‌സ് ശ്രദ്ധേയമാകുന്നത് അങ്ങനെയാണ്. ചാര്‍ട്ടേഡ് എക്കൗണ്ടന്റ്, കോര്‍പ്പറേറ്റ് ലോയേഴ്‌സ്, കമ്പനി സെക്രട്ടറി, മാനേജ്‌മെന്റ് പ്രൊഫഷണലുകള്‍ തുടങ്ങിയവരുടെ സേവനങ്ങളെല്ലാം ഒരുക്കിയാണ് ലെഗസി പാര്‍ട്‌ണേഴ്‌സ് സംരംഭകരെ ആകര്‍ഷിക്കുന്നത്. അതാത് മേഖലകളില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള പ്രൊഫഷണലുകളുടെ സേവനം ഏതൊരു സംരംഭകനും പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. കോഴിക്കോടിന് പുറമേ മുംബൈയിലും ഓഫീസുള്ള സ്ഥാപനത്തിന് എറണാകുളത്തും സാന്നിധ്യമുണ്ട്.
വൈവിധ്യമാര്‍ന്ന സേവനങ്ങളിലൂടെയാണ് ലെഗസി പാര്‍ട്‌ണേഴ്‌സ് ശ്രദ്ധേയമാകുന്നത്. 2012 ല്‍ തുടക്കമിട്ട സ്ഥാപനത്തിന് കേരളത്തിനകത്തും പുറത്തുമായി നിരവധി പ്രമുഖ കമ്പനികളാണ് ഉപയോക്താക്കളായി ഉള്ളത്. നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി എങ്ങനെ മികച്ച സംരംഭം തുടങ്ങുകയും നടത്തിക്കൊണ്ടു പോകുകയും ചെയ്യാമെന്ന കാര്യത്തില്‍ ലെഗസി പാര്‍ട്‌ണേഴ്‌സ് സംരംഭകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുകയും അവരുടെ ലീഗല്‍ അഡൈ്വസറായും, പാര്‍ട്ണര്‍മാരായും കൂടെ നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ലെഗസി പാര്‍ട്‌ണേഴ്‌സിന്റെ പ്രധാന സേവനങ്ങള്‍ ഇവയാണ്.
1. സ്റ്റാര്‍ട്ടപ്പ് അഡൈ്വസറി & മെന്ററിംഗ്: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏത് ഘടനയാണ് വേണ്ടതെന്ന്- കമ്പനി, എല്‍എല്‍പി, പാര്‍ട്ണര്‍ഷിപ്പ്- അടക്ക മുള്ള കാര്യങ്ങളില്‍ വ്യക്തതയുണ്ടാക്കുന്നു. അതിനാവശ്യമായ നിയമോപദേശങ്ങള്‍ നല്‍കുകയും ഘടന ഉണ്ടാക്കുകയും അത് രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുന്നു.
2. ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി (IP) സേവനങ്ങള്‍: സംരംഭകരുടെ പുതിയ ഇന്നവേഷനുകള്‍, ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് നിയമ സംരക്ഷണം നല്‍കുന്നതിന് പുറമേ ആവശ്യമായ പേറ്റന്റ്, കോപ്പിറൈറ്റ്, ട്രേഡ്മാര്‍ക്ക് ഡിസൈന്‍ തുടങ്ങിയവയുടെ രജിസ്‌ട്രേഷനും മേല്‍നോട്ടവും നിര്‍വഹിക്കുന്നു.
3. ടാക്‌സേഷന്‍ & ഓഡിറ്റിംഗ്: സ്ഥാപനങ്ങളുടെ ജിഎസ്ടി, ഇന്റര്‍നാഷണല്‍ ടാക്‌സ്, ഇന്റേണല്‍ ഓഡിറ്റിംഗ്, വാര്‍ഷിക ഓഡിറ്റിംഗ്, ബുക്ക് കീപ്പിംഗ്, വെര്‍ച്വല്‍ എക്കൗണ്ട് മാനേജ്‌മെന്റ് സേവനങ്ങള്‍ക്ക് പുറമേ മാനേജ്‌മെന്റ് ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം (MIS) സേവനങ്ങള്‍ക്കായും ലെഗസി പാര്‍ട്‌ണേഴ്‌സിനെ സമീപിക്കാം.
4. നോണ്‍ പ്രോഫിറ്റ് കമ്പനികള്‍ സംബന്ധിച്ചത്: എന്‍ജിഒകള്‍ക്കും ചാരിറ്റി സ്ഥാപനങ്ങള്‍ക്കുമുള്ള നിയമ സഹായം ലഭ്യമാക്കുന്നു. സര്‍ക്കാര്‍ ഗ്രാന്റുകള്‍ നേടിയെടുക്കുന്നതിനും ആദായ നികുതി ഒഴിവിന് സഹായിക്കുന്ന കാര്യങ്ങളും വിദേശ സഹായം നിയമപരമായി നേടുന്നതുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്നു.
5. ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രക്ചറിംഗ്: ഒരു സ്ഥാപനത്തിലേക്ക് പുതിയൊരു നിക്ഷേപകനെത്തുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകുന്ന പ്രശ്‌നങ്ങളുണ്ട്. നിക്ഷേപം സ്വീകരിച്ചവര്‍ക്കും നല്‍കിയവര്‍ക്കും ബാധകമായ നിയമ പ്രശ്‌നങ്ങളില്‍ ലെഗസി പാര്‍ട്‌ണേഴ്‌സ് സഹായവുമായി എത്തുകയും അതിന് ഒരു ഘടനാ രൂപം നല്‍കാന്‍ സഹായിക്കുകയും ചെയ്യുന്നു.
6. കമ്പനി നിയമം: നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലുമായി (NCLT) ബന്ധപ്പെട്ട കോര്‍പ്പറേറ്റ് പ്രശ്‌നങ്ങളിലും മാനേജ്‌മെന്റ് വ്യവഹാരവുമായി ബന്ധപ്പെട്ടും ഇന്‍സോള്‍വന്‍സി നിയമം, ലയനം, ഏറ്റെടുക്കല്‍ തുടങ്ങിയ വിഷയങ്ങളിലും നിയമ സഹായവുമായി എത്തുന്നു.
7. നിരന്തരമായുള്ള പരിപാടികള്‍: സംരംഭകരില്‍ ബിസിനസ് നിയമങ്ങള്‍, നികുതി കാര്യങ്ങള്‍ എന്നിവയില്‍ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യവുമായി നിരവധി പ്രോഗ്രാമുകളാണ് ലെഗസി പാര്‍ട്‌ണേഴ്‌സ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം കോഴിക്കോട്ട് നടന്ന ഐപിആര്‍ സമിറ്റ് അത്തരത്തിലൊന്നായിരുന്നു. വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷനുമായി സഹകരിച്ച് നടത്തിയ പ്രോഗ്രാമില്‍ ഈ മേഖലയിലെ വിദഗ്ധരാണ് സംരംഭകരുമായി സംവദിച്ചത്. അടുത്ത മാസം നടത്തുന്ന എന്‍ജിഒ സമിറ്റാണ് മറ്റൊന്ന്. എന്‍ജിഒകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍, നിയമം, നികുതി സംബന്ധിച്ച സംശയങ്ങളുടെ ദൂരീകരണം തുടങ്ങിയവയാണ് ലക്ഷ്യം.
8. പ്രവാസികള്‍ക്ക്: ഇതിനെല്ലാം പുറമേ പ്രവാസികള്‍ക്ക് നാട്ടില്‍ ഒരു സംരംഭം തുടങ്ങുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും ലെഗസി പാര്‍ട്‌ണേഴ്‌സ് നല്‍കുന്നുണ്ട്. സാധ്യതാ പഠനം, പ്രോജക്റ്റ് റിപ്പോര്‍ട്ട്, വായ്പ, ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസ് തുടങ്ങി സംരംഭം യാഥാര്‍ത്ഥ്യമാക്കുന്നതിനായുള്ള എല്ലാറ്റിനും ലീഗല്‍ പാര്‍ട്ണറായി ലെഗസി പാര്‍ട്‌ണേഴ്‌സ് സേവനം നല്‍കുന്നു.
ഒരു കൂട്ടം യുവ പ്രൊഫഷണലുകളുടെ കൂട്ടായ്മയാണ് ലെഗസി പാര്‍ട്‌ണേഴ്‌സിന്റെ വിജയം. പ്രൊഫഷണലുകളുടെ കൂട്ടായ്മ എന്ന നിലയില്‍ കേരളത്തിനകത്തും പുറത്തും നെറ്റ്‌വര്‍ക്ക് വ്യാപിപ്പിക്കുക എന്നതാണ് ലക്ഷ്യം. ലെഗസി പാര്‍ട്‌ണേഴ്‌സുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ള പ്രൊഫഷണലുകളെ കൂടെ നിര്‍ത്താനും കൂടുതല്‍ ഇടങ്ങളിലേക്ക് സാന്നിധ്യം വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നു. 2021 ഓടെ ജിസിസി രാജ്യങ്ങളിലും പാര്‍ട്ണര്‍ഷിപ്പ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
https://dhanamonline.com/impact/legacy-partners-kozhikode/
© 2024 Business Consultant & Law Firm - Legacy Partners. All Rights Reserved.
Designed by Nuewelle Digital Solutions LLP
Legacy Partners
We typically reply in a few minutes